സംസ്ഥാനത്ത് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ പുസ്തകങ്ങളുടെ അനധികൃത അച്ചടിയും വിതരണവും വ്യാപകമാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങള്‍ അച്ചടിച്ചതായി സംശയിക്കുന്നു.

എന്‍സിഇആര്‍ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വ്യാജ പാഠപുസ്തകങ്ങള്‍ കൊച്ചിയിലെ രണ്ട് പുസ്തകശാലകള്‍ളില്‍ നിന്നുള്ള പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചിയില്‍ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്നത് പരിശോധിക്കുന്ന ബെംഗളൂരുവിലെ എന്‍സിഇആര്‍ടി ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി ഉപഭോക്താവെന്ന വ്യാജേന വിവിധ ബുക്ക് സ്റ്റാളുകളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വാങ്ങിയ പുസ്തകങ്ങളില്‍ പൈറേറ്റഡ് കോപ്പികളാണെന്ന് തെളിഞ്ഞു.

പത്താംക്ലാസ് മാത്തമാറ്റിക്സ്, ഡെമോക്രാറ്റിക് പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സ്, കണ്ടംപററി ഇന്ത്യ എന്നീ പാഠപുസ്തകങ്ങളാണ് പുസ്തക സ്റ്റാളുകളില്‍ നിന്ന് വിറ്റത്. അതുപോലെ, ഒമ്പതാം ക്ലാസിലെ ഇക്കണോമിക്സ്, സോഷ്യല്‍ സയന്‍സ് സമകാലിക പുസ്തകങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.

ബുക്ക് ഷോപ്പിന്റെ ഉടമയ്ക്കെതിരെ വഞ്ചനയ്ക്കും പകര്‍പ്പവകാശ ലംഘനത്തിനും ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുക്ക്സ്റ്റാളില്‍ നിന്ന് കൂടുതല്‍ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

.

Leave a Reply

Your email address will not be published.

Previous Story

തുടർച്ചയായി കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്

Next Story

സി പി എം വർഗീയ പ്രചരണം അവസാനിപ്പിക്കണം; മുസ്‌ലിം ലീഗ്

Latest from Main News

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം

ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം.

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര

ബിവറേജസ് കോർപറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുന്നു

ബിവറേജസ് കോർപറേഷൻ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുന്നു.  കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ്

സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ