എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം. ഇന്നു മുതൽ 15 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. വെബ്സൈറ്റ്:sslcexam.kerala.gov.in

ഉപരിപഠന അർഹത നേടാത്ത റ​ഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും. മാർക്ക് ലിസ്റ്റ് മൂന്നുമാസത്തിനകം തന്നെ നൽകാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ പണിമുടക്കിനെ തുടർന്ന് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹാരക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം: എം.കെ രാഘവൻ എം.പി

Next Story

വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം

Latest from Main News

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട