വരൾച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നേരിൽ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം

ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സന്ദർശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം.

ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചി രിക്കുന്നത് വാഴ കൃഷി ക്കാണ്. കുരുമുളക്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കും സാരമായി തന്നെ നാശനഷ്ടം സംഭവിച്ചതായി സംഘം വിലയിരുത്തി. ജലസേചന സൗകര്യമുള്ള കൃഷിയി ടങ്ങളിൽ പോലും ജലസ്രോതസ്സുകൾ വറ്റിയതോടെ ജലസേചനം തടസ്സപ്പെടുകയും കടുത്ത വേനലിൽ വിളനാശം സംഭവിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വേനൽമഴ ലഭ്യമാകാതെ വന്നാൽ വിളനാശത്തിന്റെ അളവ് ഇനിയും വർധിക്കും.

 

വരൾച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള
സംഭരണി സ്ഥാപിക്കുകയും ജലസ്രോതസ്സുകൾ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മണ്ണിളക്കൽ, പുതയിടൽ പോലുള്ള കാർഷിക പ്രവൃത്തികൾ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിർത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണിൽ വിന്യസിപ്പിച്ച്‌ സസ്യങ്ങളുടെയും മണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിർത്തുകയും വേണം.

കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രീവിദ്യ എം കെ,
പ്രിയ മോഹൻ, ബിന്ദു ആർ, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി എം, ഡോ. ശ്രീറാം, ഡോ. സഫിയ എൻ ഇ,
കൃഷി ഓഫീസർമാരായ ഫൈസൽ, അഞ്ജലി, മൊയ്തീൻഷാ, രേണുക കൊള്ളീരി, രാജശ്രീ, ദർശന ദിലീപ് കെ
സി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം

Next Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .