എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ പണിമുടക്കിനെ തുടർന്ന് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹാരക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം: എം.കെ രാഘവൻ എം.പി

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന പ്രശ്‌ന പരിഹാരങ്ങൾക്ക് മുൻഗണന നൽകി വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണമെന്ന് എം.കെ രാഘവൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി വുംലുന്മാങ് വുഅൽനാം, എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാമ്പ്‌വെൽ വിൽസൺ, എം.ഡി അലോക് സിങ് എന്നിവരോട് ആവശ്യപ്പെട്ടു.

കോഴിക്കോട് അടക്കം നാട്ടിലും വിദേശത്തുമായി വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്നത് വലിയ പ്രതിസന്ധികളാണ്. ക്രൂ റിസോഴ്‌സ് മാനേജ്‌മെന്റിനെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ അടുത്ത ദിവസങ്ങളിലും തുടരുമോ എന്ന ആശങ്ക ഉണ്ടെന്നും, നീതീകരിക്കാൻ ആകാത്ത സമീപനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും യാത്രക്കാർ നേരിടുന്നതെന്നും എം.പി മന്ത്രാലയം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വിസാ കാലാവധി തീരുന്നവർ, അടിയന്തിരമായി തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവർ, പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ടവർ തുടങ്ങീ ഉടനെ യാത്ര നടത്തേണ്ടവരെ മുൻഗണനാ ക്രമം അനുസരിച്ച് മറ്റ് എയർലൈനുകളിൽ യാത്ര തുടരാനുള്ള സൗകര്യങ്ങളുൾപ്പടെ ആവശ്യമായ എല്ലാ സഹായങ്ങളും ഏർപ്പെടുത്തി നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ്, കാലിക്കറ്റ് എയർപോർട്ട് എയർലൈൻ ഓപ്പറേറ്റേഴ്‌സ് ചെയർമാൻ ഫാറൂഖ് ബാത, കാലിക്കറ്റ് എയർപോർട്ടിലെ വിവിധ എയർലൈൻ കമ്പനികളുടെ സ്റ്റേഷൻ മാനേജർമാർ എന്നിവരോട് ആവശ്യപ്പെട്ടതായി എം.പി അറിയിച്ചു.

യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ എയർപോർട്ട് ഡയറക്‌ടർക്കും എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർക്കും നിർദേശം നൽകിയിതായും എം.പി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി.വി.എച്ച്എസ് ൽ ഇത്തവണയും എസ്.എസ്.എൽ.സി ചരിത്രവിജയം നൂറുമേനി

Next Story

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.