ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെയ് ആറിന് (നാളെ) കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ വെച്ചും ഒൻപതിന് വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വെച്ചും ഹജ്ജ് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.