ചെങ്ങോട്ട്ക്കാവ് രാമാനന്ദാശ്രമം സ്കൂളിൽ മെയ് 11, 12 തിയതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോൽ സവത്തിൻ്റെ ഭാഗമായി മെയ് ആറ് മുതൽ 10 വരെ പഞ്ചരത്നകൃതികളുടെ പഠനം സംഘടിപ്പിക്കും തിങ്കളാഴ്ച രാവിലെ ഒൻപതിന് താമരക്കാട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കൃതികളുടെ സാഹിത്യ ക്ലാസ്സ്, കൃതികളുടെ പഠനം എന്നിവയുണ്ടാകും. പ്രശസ്ത സംഗീതജ്ഞൻ വൈക്കം ജയചന്ദ്രൻ, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, യജ്ഞേശ്വരശാസ്ത്രികൾ എന്നിവർ ക്ലാസ്സ് നയിക്കും.