4660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് യോഗ്യതാമാത്രം മതി നിങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു ജോലി സ്വന്തമാക്കാം. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരു പോലെ അപേക്ഷ നല്‍കാം. ആര്‍.പി.എഫിലേക്ക് കോണ്‍സ്റ്റബിള്‍& സബ്. ഇന്‍സ്‌പെക്ടര്‍ എന്നീ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 4660 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 നാണ്.
തസ്തിക ഒഴിവ്
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (RPF) ന് കീഴില്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ്.
ആകെ 4660 ഒഴിവുകള്‍
കോണ്‍സ്റ്റബിള്‍ – 4208
സബ് ഇന്‍സ്‌പെക്ടര്‍ – 452
ആകെ – 4660
പ്രായപരിധി
കോണ്‍സ്റ്റബിള്‍ – 18 മുതല്‍ 28 വയസ് വരെ.
സബ് ഇന്‍സ്‌പെക്ടര്‍ – 20 മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.
യോഗ്യത
സബ് ഇന്‍സ്‌പെക്ടര്‍
ഡിഗ്രി
കോണ്‍സ്റ്റബിള്‍
പത്താം ക്ലാസ്
റിക്രൂട്ട്‌മെന്റ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്
ജനറല്‍, ഒബിസി
പുരുഷന്‍മാര്‍ 165 സെ.മീറ്റര്‍ നീളം
വനിതകള്‍ 157 സെ.മീ നീളം
ചെസ്റ്റ് : 80 – 85
എസ്.സി, എസ്.ടി
പുരുഷന്‍മാര്‍ 160 സെ.മീ നീളം
വനിതകള്‍ 152 സെ.മീ നീളം
ചെസ്റ്റ്: 76.2- 81.2
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് http://www.rpf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.