പത്താം ക്ലാസ് യോഗ്യത ഉണ്ടോ? റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

4660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് യോഗ്യതാമാത്രം മതി നിങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു ജോലി സ്വന്തമാക്കാം. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരു പോലെ അപേക്ഷ നല്‍കാം. ആര്‍.പി.എഫിലേക്ക് കോണ്‍സ്റ്റബിള്‍& സബ്. ഇന്‍സ്‌പെക്ടര്‍ എന്നീ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 4660 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 നാണ്.

തസ്തിക ഒഴിവ്

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (RPF) ന് കീഴില്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ്.

ആകെ 4660 ഒഴിവുകള്‍

കോണ്‍സ്റ്റബിള്‍ – 4208

സബ് ഇന്‍സ്‌പെക്ടര്‍ – 452

ആകെ – 4660

പ്രായപരിധി

കോണ്‍സ്റ്റബിള്‍ – 18 മുതല്‍ 28 വയസ് വരെ.

സബ് ഇന്‍സ്‌പെക്ടര്‍ – 20 മുതല്‍ 28 വയസ് വരെ.

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.

യോഗ്യത

സബ് ഇന്‍സ്‌പെക്ടര്‍

ഡിഗ്രി

കോണ്‍സ്റ്റബിള്‍

പത്താം ക്ലാസ്

റിക്രൂട്ട്‌മെന്റ്

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്

ജനറല്‍, ഒബിസി

പുരുഷന്‍മാര്‍ 165 സെ.മീറ്റര്‍ നീളം

വനിതകള്‍ 157 സെ.മീ നീളം

ചെസ്റ്റ് : 80 – 85

എസ്.സി, എസ്.ടി

പുരുഷന്‍മാര്‍ 160 സെ.മീ നീളം

വനിതകള്‍ 152 സെ.മീ നീളം

ചെസ്റ്റ്: 76.2- 81.2

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് http://www.rpf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

Leave a Reply

Your email address will not be published.

Previous Story

തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം

Next Story

ഷാഫി പറമ്പിൽ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോയിൽ അണിനിരക്കുന്നത് ആയിരങ്ങൾ

Latest from Main News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ