തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം

/

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്‌ക്കു പകരമായി  വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി  ഉപയോഗിക്കാം. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.

1. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി)

2. ആധാര്‍ കാര്‍ഡ്

3. പാന്‍ കാര്‍ഡ്

4. യൂണിക് ഡിസ്എബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാര്‍ഡ്

5. സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്

6. ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്

7. തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

8. ഡ്രൈവിങ് ലൈസന്‍സ്

9. പാസ്പോര്‍ട്ട്

 

10. എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്

11. പെന്‍ഷന്‍ രേഖ

12. എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

13. ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്

എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി  കമ്മീഷൻ അംഗീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

അവധിക്കാലം ആസ്വദിക്കാൻ നന്തി കടലൂര്‍ പോയിന്റ് കടലോരം സഞ്ചാരികളെ മാടി വിളിക്കുന്നു

Next Story

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്