പീക്ക് സമയത്ത് ഒരു കാരണവശാലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് വൈദ്യുതി ബോര്‍ഡ്

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

“കടുത്ത വേനല്ച്ചൂടിനെത്തുടര്ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില് വര്ദ്ധനവ് തുടരുകയാണ്.കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റ് 5478 മെഗാവാട്ടായി. രാത്രി 10.28-നാണ് മാക്സിമം ഡിമാന്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയിലെ 5529 മെഗാവാട്ടെന്ന റെക്കോര്ഡ് നിലയില് നിന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ ഉപഭോഗം 10.85 കോടി യൂണിറ്റായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉപഭോക്താക്കള് ഊര്ജ്ജ സംരക്ഷണ പ്രവര്ത്തനങ്ങളുമായി സഹകരിച്ചതുകൊണ്ടാണ് മാക്സിമം ഡിമാന്റില് കുറവ് വന്നത്. തുടര്ന്നും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കും.
ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില് ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനും സാധിക്കും.
പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള് ചാര്ജ്ജ് ചെയ്യരുത്. പീക്ക് സമയത്ത് ഇലക്ട്രിക് സ്കൂട്ടര് ചാര്ജ്ജിംഗ് ഒഴിവാക്കിയാല് ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്സ് എല്.ഇ.ഡി. ബള്ബ്, രണ്ട് 20 വാട്സ് എല്.ഇ.ഡി. റ്റ്യൂബ്, 30 വാട്സിന്റെ 2 ബി.എല്.ഡി.സി. ഫാനുകള്, 25 ഡിഗ്രി സെന്റീഗ്രേഡില് കുറയാതെ പ്രവര്ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര് എ.സി. എന്നിവ ഏകദേശം 6 മണിക്കൂര് സമയത്തേക്ക് ഉപയോഗിക്കാന് സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതുകാരണം വോള്ട്ടേജില് വ്യതിയാനം ഉണ്ടാകാന് സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.
ജനപങ്കാളിത്തം ഉറപ്പു വരുത്തിയാണ് കേരളം സാമൂഹിക വികസന സൂചികയില് രാജ്യത്ത് മുന്പന്തിയില് എത്തിയത്. വൈദ്യുതി കൈകാര്യം ചെയ്യുന്ന കാര്യത്തില് ജനങ്ങളുടെ സഹകരണത്തോടെ നമുക്ക് മുന്നേറാം. ഇത്തരത്തില് സാമൂഹികാവബോധത്തോടെയുള്ള ഇടപെടല് നമ്മെ ഊര്ജ്ജ സാക്ഷരരാക്കുകയും അതുവഴി നമ്മുടെ കേരളം പരിസ്ഥിതി സൌഹൃദവും സുസ്ഥിര വികസന സംസ്കാരമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

24 മണിക്കൂറിനകം മാപ്പ് പറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽനോട്ടീസ്

Next Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; എറണാകുളം മണ്ഡലം ആർക്കൊപ്പം?

Latest from Opinion

അത്തോളി കണ്ണിപ്പൊയിൽ എടച്ചേരി പൊയിൽ രാഘവൻ നായർ അന്തരിച്ചു

അത്തോളി: കണ്ണിപ്പൊയിൽ എടച്ചേരി പൊയിൽ രാഘവൻ നായർ (82) അന്തരിച്ചു.ഭാര്യ: ലക്ഷ്മി.മക്കൾ: ഗീത, മുരളി, രാജീവ്. മരുമക്കൾ: കുട്ടിനാരായണൻ കിടാവ് (

സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ

Isolation

Vocibus volutpat reprimique eum cu, his nonumy voluptua lobortis et, eum periculis assueverit reformidans at. Amet

A Sponsored Post

Vocibus volutpat reprimique eum cu, his nonumy voluptua lobortis et, eum periculis assueverit reformidans at. Amet