24 മണിക്കൂറിനകം മാപ്പ് പറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽനോട്ടീസ്

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന ശൈലജയുടെ ആരോപണത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വോട്ടർമാർക്കിടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സൽപേര് നശിപ്പിക്കാനാണ് ശ്രമം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. പാനൂർ ബോംബ് സ്‌ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഷാഫിക്ക് വേണ്ടി രമേഷ് പിഷാരടി ചൊവ്വാഴ്ച കൊയിലാണ്ടിയില്‍

Next Story

പീക്ക് സമയത്ത് ഒരു കാരണവശാലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് വൈദ്യുതി ബോര്‍ഡ്

Latest from Uncategorized

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിയ്ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍

മദ്യത്തിനും ലഹരിക്കുമെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി

തലശ്ശേരി : മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി മതങ്ങളുടെയും

നാദാപുരം ജുമുഅത്ത് പള്ളി

കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പണിത പള്ളിയാണ് 120 വർഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ