ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; എറണാകുളം മണ്ഡലം ആർക്കൊപ്പം?

 

എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നി നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം.

 

ഇത്തവണ വ്യവസായ നഗരമായ എറണാകുളം മണ്ഡലം ആര്‍ക്കൊപ്പം?

ഇടത് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റിയന്‍ പോള്‍ പതിനാലാം ലോക്‌സഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടര്‍ന്നുളള തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനായിരുന്നു വിജയം. 2009 ലും 2014 ലും വിജയിച്ച കോണ്‍ഗ്രസ്സിലെ പ്രൊഫ.കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ്സുമായി അകന്ന് എല്‍.ഡി.എഫ് പാളയത്തേക്ക് പോയി. 2019 ല്‍ കോണ്‍ഗ്രസ്സിലെ ഹൈബി ഈഡന്‍ വിജയിച്ച മണ്ഡലമാണിത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ലാറ്റിന്‍ കത്തോലിക്കരാണ്. ഈ സീറ്റ് കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമാണ്. ഒരു തവണ ഒഴികെ സ്വതന്ത്രരായി മത്സരിച്ചാണ് ഇടത് പാര്‍ട്ടികള്‍ ഇവിടെ ജയിച്ചത്.

2019-ലെ ഫലം
ഹൈബി ഈഡന്‍(കോണ്‍)ലഭിച്ച വോട്ട് 491263,ഭൂരിപക്ഷം-169153
പി.രാജീവ്(സി.പി.എം)ലഭിച്ച വോട്ട് 322110
അല്‍ഫോണ്‍സ് കണ്ണന്താനം(എന്‍.ഡി.എ) ലഭിച്ച വോട്ട് 137749


2024ലെ മുഖ്യ സ്ഥാനാര്‍ത്ഥികള്‍
ഹൈബി ഈഡന്‍(കോണ്‍)
കെ.ജെ.ഷൈന്‍(സി.പി.എം)
ഡോ.കെ.എസ്.രാധാകൃഷ്ണന്‍(ബി.ജെ.പി)

മുന്‍ എം.പിമാര്‍
1951- സി.പി.മാത്യു (കോണ്‍)
1957,62-എ.എം.തോമസ് (കോണ്‍)
1967-വി.വി.മേനോന്‍ (സി.പി.എം)
1971,77-ഹെന്റി ഓസ്റ്റിന്‍ (കോണ്‍)
1980-സേവ്യര്‍ അറക്കല്‍ (കോണ്‍)
1984,89,91-കെ.വി.തോമസ് (കോണ്‍)
1996-സേവ്യര്‍ അറക്കല്‍ (സ്വത)
1998,99-ജോര്‍ജ് ഈഡന്‍ (കോണ്‍)
2004-സെബാസ്റ്റിയന്‍ പോള്‍ (ഇടത് സ്വത)
2009,2014-കെ.വി.തോമസ് (കോണ്‍)
2019-ഹൈബി ഈഡന്‍ (കോണ്‍)

മണ്ഡലം ഇത്തവണ ആര്‍ക്ക്
ഹൈബി ഈഡന്‍-നിലവിലെ എം.പി, മുന്‍ എം.പിയുടെ മകന്‍, കോണ്‍ഗ്രസ്സിലെ യുവ പോരാളി, എറണാകുളം മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രചാരണം.
കെ.ജെ.ഷൈന്‍- ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക, വടകരയിലെ കെ.കെ.ശൈലജയ്‌ക്കൊപ്പം സി.പി.എം അവതരിപ്പിച്ച വനിതാ മുഖം. വനിതാക്ഷേമം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം. വടക്കന്‍ പറവൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനാണ് കെ.ജെ.ഷൈന്‍. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം. മികച്ച പ്രാസംഗിക.
ഡോ.കെ.എസ്.രാധാകൃഷ്ണന്‍- മുന്‍ പി.എസ്.സി ചെയര്‍മാന്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍.

Leave a Reply

Your email address will not be published.

Previous Story

പീക്ക് സമയത്ത് ഒരു കാരണവശാലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് വൈദ്യുതി ബോര്‍ഡ്

Next Story

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശകൊട്ട് പകർത്താൻ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിക്കാൻ പൊലീസിന് നിർദേശം

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22