2008ലാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. കോട്ടയം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. കാഞ്ഞിരപ്പള്ളി, പുഞ്ഞാർ, തിരുവല്ലാ, റാന്നി, ആറന്മുള, കോന്നി, അഡൂർ നിയമസഭാ മണ്ഡലങ്ങൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
പത്തനംതിട്ടയില്‍ അനിലും ആന്റോയും ഐസക്കും നേര്‍ക്കു നേര്‍.
കഴിഞ്ഞ മൂന്ന് തവണയായി (2009,2014,2019 ) കോണ്‍ഗ്രസ് ഐയിലെ ആന്റോ ആന്റണി തുടര്‍ച്ചയായി വിജയിച്ച മണ്ഡലം. ബി.ജെ.പി.യിലെ അനില്‍ കെ.ആന്റണിയുടെയും സി.പി.എമ്മിലെ ടി.എം.തോമസ് ഐസക്കിന്റെയും എതിര്‍പ്പ് നേരിടുമ്പോള്‍ അതേ മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയും വിജയിക്കാനുള്ള ശ്രമത്തിലാണ് ആന്റോ ആന്റണി.
2019 ലെ ഫലം
ആന്റോ ആന്റണി – കോണ്‍ഗ്രസ്, ലഭിച്ച വോട്ട് 380927, ഭൂരിപക്ഷം-44243
വീണാ ജോര്‍ജ് സി.പി.എം, ലഭിച്ച വോട്ട് 336684
കെ.സുരേന്ദ്രന്‍ (ബി.ജെ.പി) 297396
ഇത്തവണത്തെ പോരാളികള്‍
അനില്‍ ആന്റണി (ബി.ജെ.പി)
ആന്റോ ആന്റണി (കോണ്‍)
ഡോ.ടി.എം.തോമസ് ഐസക് (സി.പി.എം)
സാധ്യതകള്‍
ആന്റോ ആന്റണി (കോണ്‍)- തുടര്‍ച്ചയായി മൂന്ന് തവണ എം.പി, മണ്ഡലം മുഴുവന്‍ അറിയപ്പെടുന്ന നേതാവ്.
ടി.എം തോമസ് ഐസക് – സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, മുന്‍ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍.
അനില്‍ ആന്റണി- കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍, കഴിഞ്ഞ വര്‍ഷം ബി.ജെ.പിയിലെത്തി, മോദിയുടെ പ്രചരണത്തില്‍ പ്രതീക്ഷ.