സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ കെഎസ്ഇബിക്ക് ആശങ്ക

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ കെഎസ്ഇബിക്ക് ആശങ്ക. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ നിരത്തുകളിലോടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കെഎസ്ഇബിക്ക് തലവേദന സൃഷ്ടിക്കുകയാണ്. വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തില്‍ വൈദ്യുതി വാഹനങ്ങള്‍ പ്രചാരമേറുന്നത് കെഎസ്ഇബിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മഴ ലഭിക്കാത്തതും കടുത്ത വേനലുമാണ് കെഎസ്ഇബിയെ ദുരിതത്തിലാക്കിയത്.

ഈ വര്‍ഷം മാത്രം 26,855 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തള്ളത്. ഈ അടുത്ത കാലത്താണ് ജനങ്ങള്‍ വൈദ്യുത വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വായു മലിനീകരണം തടയാന്‍ പ്രധാനമായും സഹായിക്കുന്ന ഒന്നാണ് നിരത്തുകളിലെ വൈദ്യുതി വാഹനങ്ങള്‍.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണിപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി പറയുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ അമിത ലോഡ് വഹിക്കുന്നതിലൂടെ ഫ്യൂസ് പോകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നത്. 18 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനം 100 ശതമാനം ചാര്‍ജ് ആകുന്നതിന് 18 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. ഇനി 24 കിലോ വാട്ട് വാഹനമാണെങ്കില്‍ 24 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ രാത്രി 12 ന് ശേഷമോ പകല്‍ സമയങ്ങളിലോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യണമെന്ന് കെഎസ്ഇബിയുടെ നിര്‍ദേശിക്കുന്നു.`

Leave a Reply

Your email address will not be published.

Previous Story

കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

Next Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; പത്തനംതിട്ട ആർക്കൊപ്പം?

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ