"ഇത് മോദിയുടെ ഗ്യാരണ്ടി" മോഡിഫൈഡ് വടകര : സി ആര്‍ പ്രഫുൽ കൃഷ്ണൻ - The New Page | Latest News | Kerala News| Kerala Politics

“ഇത് മോദിയുടെ ഗ്യാരണ്ടി” മോഡിഫൈഡ് വടകര : സി ആര്‍ പ്രഫുൽ കൃഷ്ണൻ

 

വടകര: കേന്ദ്രത്തിൽ മോദി എല്ലാത്തിനും ഗ്യാരണ്ടി നൽകുമ്പോൾ മോഡിഫൈഡ് വടകര എന്നുള്ള കാഴ്ചപ്പാടിലാണ് വടകര പാർലമെൻറ് മണ്ഡലത്തിലെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് വടകര പാർലമെൻറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. വടകര പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് കാൻഡിഡേറ്റ് പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതളുടെ അടിസ്ഥാനത്തിൽ വടകരയുടെ സമഗ്ര വികസനമാണ് വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഏറെ സമ്പന്നമായ ഒരു മണ്ഡലമാണ് വടകര. വടകരയുടെ സാധ്യതകളെപറ്റി പഠിച്ച് വടകരയുടെ വികസനം സാധ്യമാകുന്ന പദ്ധതികൾ നടപ്പിലാക്കാൻ വടകരയിലെ ജനങ്ങൾ എനിക്ക് അവസരം തന്നാൽ സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലം ആയോധനകലയുടെ കേന്ദ്രമാണ്. മർമ്മ ചികിത്സയും ആയോധനകലയുടെ ഒരു ഭാഗമാണ് . ഇതെല്ലാം സംയോജിപ്പിച്ചുകൊണ്ട് ആയോധനകലകളുടെ സർവ്വകലാശാല വടകരയിൽ സ്ഥാപിക്കാനുള്ള ശ്രമം നടത്തും. കളരിയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളിലും കളരി അഭ്യസിപ്പിക്കുന്നവരെയും പരമ്പരാഗതമായി കളരി ചികിത്സ നടത്തുന്നവർക്കും സമഗ്രമായ ഒരു പാക്കേജ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുരമില്ല റൂട്ടിലേക്ക് ഒരു പ്രയാണം, വടകര മലയോര നിവാസികളായ കർഷകരുടെ ഉൾപ്പെടെയുള്ള സ്വപ്നമാണ് ചുരമില്ല റൂട്ട് വഴി വയനാട്ടിൽ എത്തുക എന്നത്. വയനാട്ടിലേക്ക് ചുരം കയറാതെ എളുപ്പത്തിൽ പോകാൻ കഴിയുന്ന വിലങ്ങാട് പാതയും പൂഴിത്തോട് പാതയും ചുവപ്പ് നടയിൽ കുടുങ്ങി  നിശ്ചലമായിരിക്കയാണ്. വടകരയുടെ മുഖഛായ മാറുന്ന വിലങ്ങാട് മാന്തവാടി, പൂഴിത്തോട് വയനാട് എന്നീ ചുരമില്ലാത്ത റോഡ് യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വയനാട്ടുകാർക്ക് രോഗികളെ പെട്ടന്ന് മെഡിക്കൽ കോളേജ് മുതലായ ആശുപത്രിക്കളിലെത്തിക്കാൻ എളുപ്പം സാധിക്കും മാത്രമല്ല വളരെയധികം പണം ചിലവഴിച്ചു നിർമ്മിക്കാനുദ്ദേശിക്കുന്ന പാരിസ്ഥിക സൗഹൃദമല്ലാത്ത വായനാട്ടിലേക്കുള്ള തുരങ്കപാത ഒഴിവാക്കാനും കഴിയും.

വന്യജീവി ആക്രമണം നടന്നാൽ 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രസർക്കാർ നിയമങ്ങളെയാണ് സർക്കാറുകൾ കാറ്റിൽ പറത്തുന്നത്. നിലവിൽ വടകര പാർലമെൻറ് മണ്ഡലത്തിലും വന്യജീവി ആക്രമണം ദിനംപ്രതി വർദ്ധിക്കുകയാണ്. കാർഷിക മേഖലയെയും അത് ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലകൾ പരിപോഷിപ്പിക്കും, കേര കർഷകരുടെയും, നെല്ലുഉല്പാദകരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുറ്റിയാടി തേങ്ങാ ഉപയോഗിച്ചുകൊണ്ട് ആധുനീകരീതിയിൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അന്താരാഷ്ട്ര തലത്തിൽവിതാരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. കൃഷിക്കാർക്ക് ആധൂനിക കാർഷിക രീതി പരിശീലിപ്പിക്കുകയും, കാർഷികവൃത്തിക്കൊപ്പം തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന തേങ്ങാ മാങ്ങാ എന്നീ കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ നിർമ്മിക്കാനുള്ള സംരംഭങ്ങൾ സ്ഥാപിക്കാനും സഹായമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അരൂർ ഒളോർ മാങ്ങ സംരക്ഷണം , വടകര മണിയൂരിലെ ചരണ്ടത്തൂർ ചിറ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം ഏറെ എന്നും അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാഭ്യാസമേഖലയിൽ വടകരയിലെ പ്രധാനപ്പെട്ട സർക്കാർ കോളേജ് ആയ മടപ്പള്ളി കോളേജ് നവീകരണവും കേന്ദ്രസർക്കാറുമായി ബന്ധപ്പെടുത്തി വിവിധതരത്തിലുള്ള കോഴ്സുകളും കോളേജുകളിൽ എത്തിക്കാനുള്ള പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കാർഷിക വ്യാവസായിക വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ ശക്തമായ നിലപാടിലൂമിയ ആക്ഷൻ പ്ലാൻ ആണ് വടകര എൻഡിഎ സ്ഥാനാർത്ഥി മാധ്യമങ്ങളോട് അവതരിപ്പിച്ചത്. ഇത്തരത്തിൽ വടകരയുടെ മുഖച്ഛായ മാറ്റാൻ എൻ ഡി എ സ്ഥാനാർഥിയുടെ വിജയത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; തൃശൂർ ആർക്കൊപ്പം?

Next Story

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പ് ക്രഡിറ്റ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് സ്‌കൂള്‍ ബസാര്‍ ഏപ്രില്‍ 18 മുതല്‍

Latest from Main News

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ഥാടകരുമായി എയര്‍

അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണം: ഷാഫി പറമ്പിൽ എം പി

അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി.  റെയിൽവേ

ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും മാറ്റിവച്ചു

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന