ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; തൃശൂർ ആർക്കൊപ്പം?

 

ഗുരുവായൂർ, മണലൂർ, ഒല്ലൂർ‍, തൃശ്ശൂർ, നാട്ടിക‍, ഇരിങ്ങാലക്കുട‍, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം.  ഈ മണ്ഡലം പൂർണ്ണമായും തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1951 ലെ തിരഞ്ഞെടുപ്പിൽ ഇത് തിരു-കൊച്ചി സംസ്ഥാനത്തിലായിരുന്നു. ഇത്തവണ വടക്കും നാഥന്റെ മണ്ണില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

ഇത്തവണ തൃശൂരില്‍ താമര വിരിയുമോ, രാജ്യം ഉറ്റു നോക്കുന്നു….

യു.ഡി.എഫിന്റെ കോട്ട കാക്കാന്‍ സാക്ഷാല്‍ കെ.മുരളീധരന്‍, പിടിച്ചെടുക്കാന്‍ സി.പി.ഐയുടെ ജനകീയനായ വി.എസ്.സുനില്‍കുമാര്‍, തൃശൂരിനെ എടുക്കാന്‍ സിനിമാ താരം സുരേഷ് ഗോപിയും. പ്രവചനം തീർത്തും അസാധ്യമായ മണ്ഡലമാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം. വടകര എം.പിയായ കെ.മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തൃശൂരിലേക്ക് മാറ്റിയത്.  തൃശൂരില്‍ വലിയ സ്വീകരണമാണ് മുരളീധരന് ലഭിച്ചത്.


2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം
ടി.എന്‍ പ്രതാപന്‍ (യൂ.ഡി.എഫ്) വിജയിച്ചു, ലഭിച്ച വോട്ട് 415,089, ഭൂരിപക്ഷം-93,633
രാജാജി മാത്യു തോമസ് (സി.പി.ഐ) ലഭിച്ച വോട്ട് -321456
സുരേഷ് ഗോപി (ബി.ജെ.പി) ലഭിച്ച വോട്ട് 2,93,822

2024ലെ സ്ഥാനാര്‍ത്ഥികള്‍
കെ.മുരളീധരന്‍ (കോണ്‍)
വി.എസ്.സുനില്‍ കുമാര്‍ (സി.പി.ഐ)
സുരേഷ് ഗോപി (ബി.ജെ.പി)

മുന്‍ എം.പിമാര്‍
തിരു കൊച്ചി
1951-ഈയ്യുണ്ണി ചാലക്ക് (കോണ്‍)
ഐക്യ കേരളം

1957-കൃഷ്ണന്‍ (സി.പി.ഐ)
1962-കൃഷ്ണ വാരിയര്‍ (സി.പി.ഐ)
1967,71-സി.ജനാര്‍ദ്ദനന്‍ (സി.പി.ഐ)
1977,1980-കെ.എ.രാജന്‍ (സി.പി.ഐ)
1984,89-പി.എ.ആന്റണി (കോണ്‍ഗ്രസ്)
1991-പി.സി.ചാക്കോ (കോണ്‍)
1996,98-വി.വി.രാഘവന്‍ (സി.പി.ഐ)
1999-എ.സി.ജോസ് (കോണ്‍)
2004-സി.കെ.ചന്ദ്രപ്പന്‍ (സി.പി.ഐ)
2009-പി.സി.ചാക്കോ (കോണ്‍)
2014-സി.എന്‍.ജയദേവന്‍ (സി.പി.ഐ)
2019-ടി.എന്‍.പ്രതാപന്‍ (കോണ്‍)


സാധ്യതകള്‍
കെ.മുരളീധരന്‍- ദീര്‍ഘകാലം ലോക്‌സഭാ എം.പി, മുന്‍ കെ.പി.സി.സി പ്രസിഡന്റ്, എം.എല്‍.എ, ലീഡര്‍ കെ.കരുണാകരന്റെ മകനെന്ന നിലയില്‍ തൃശൂരുമായി ആത്മബന്ധം.
വി.എസ്.സുനില്‍ കുമാര്‍- മുന്‍ മന്ത്രി, സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിലൂടെ കേരളമാകെ അറിയപ്പെട്ട യുവജന നേതാവ്.
സുരേഷ് ഗോപി-സിനിമാ താരം, കഴിഞ്ഞ തവണ തൃശൂരില്‍ മത്സരിച്ചു, മോദി പ്രഭാവം ഗുണം ചെയ്യുമെന്ന പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറി നടന്നതായി പരാതി

Next Story

“ഇത് മോദിയുടെ ഗ്യാരണ്ടി” മോഡിഫൈഡ് വടകര : സി ആര്‍ പ്രഫുൽ കൃഷ്ണൻ

Latest from Main News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം- കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച