ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറി നടന്നതായി പരാതി

 

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറി നടന്നതായി പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പര്‍ ബൂത്തിൽ  വോട്ട് ചെയ്ത് ബോക്സില്‍ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീല്‍ ചെയ്യാതെ ബോക്‌സില്‍ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബോക്‌സില്‍ നിന്ന് ബാലറ്റ് തിരികെയെടുത്തു കവറിലിട്ട് സീല്‍ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു.

ഇന്നലെ മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയവരുടെ വീടുകളിലാണ് അധികാരപ്പെട്ടവരെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.