വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം. ലോകസഭാ പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.
ഇത്തവണ വയനാട് മണ്ഡലം ആർക്കൊപ്പം?
ഇത്തവണ ദേശീയ നേതാക്കള്‍ മാറ്റുരക്കുന്ന വയനാടിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സി.പി.ഐ നേതാവ് ആനിരാജയും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേര്‍ക്കുനേര്‍ പോരാടുന്നു.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. 2023 മാര്‍ച്ച് 23 ന്, സൂറത്തിലെ ഒരു പ്രാദേശിക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സിറ്റിംഗ് എം.പി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം അയോഗ്യനാക്കപ്പെട്ടു. 2023 ഓഗസ്റ്റ് നാലിന് സുപ്രീം കോടതി അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമെന്ന പദവി പുനഃസ്ഥാപിച്ചു.. 2009ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസ് (കോണ്‍ഗ്രസ്(ഐ) വിജയിച്ചു. 2014 ല്‍ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു. 2018 ല്‍ ഷാനവാസ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 2019-ല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു.
2019ലെ വോട്ട് നില
രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്) വോട്ട് 7,06,367
പി.പി.സുനീര്‍ (എല്‍.ഡി.എഫ്) വോട്ട് 274597
തുഷാര്‍ വെളളാപ്പളളി (എന്‍.ഡി.എ) വോട്ട് 78816
മുന്‍ എം.പിമാര്‍
2009-എം.ഐ.ഷാനവാസ്
2014-എം.ഐ.ഷാനവാസ്
2019 രാഹുല്‍ ഗാന്ധി
സാധ്യത
രാഹുല്‍ ഗാന്ധി, ദേശീയ നേതാവ്, കോണ്‍ഗ്രസ് ഉയര്‍ത്തി പിടിക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.
ആനി രാജ-ഇടത് പക്ഷത്തെ പ്രമുഖ സാരഥി,മഹിളാ നേതാവ്.
കെ.സുരേന്ദ്രന്‍-ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍, വയനാടിന് മുഴുവന്‍ സമയ എം.പി വേണമെന്ന ആവശ്യവുമായി പ്രചരണ രംഗത്ത് സജീവം.