കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ കണ്ണൂർ ജില്ലയുടെ ഭാഗമാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. 2019 മുതൽ കെ. സുധാകരൻ (കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
ഇത്തവണ തെയ്യങ്ങളുടെ തട്ടകമായ കണ്ണൂർ ജില്ല ആർക്കൊപ്പം?
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കോണ്‍ഗ്രസ് വിജയിച്ചു. ലഭിച്ച വോട്ട്-5,29,741 (ഭൂരിപക്ഷം-94559), പി.കെ.ശ്രീമതി (സി.പി.എം) ലഭിച്ച വോട്ട് 4,35,182
സി.കെ.പത്മനാഭന്‍ (ബി.ജെ.പി) ലഭിച്ച വോട്ട് 68,509.
കണ്ണൂര്‍ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍
തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, (എല്‍.ഡി.എഫ്), ഇരിക്കൂര്‍, പേരാവൂര്‍(യു.ഡി.എഫ്)
ഇത്തവണത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍
കെ.സുധാകരന്‍(കോണ്‍), എം.വി.ജയരാജന്‍ (സി.പി.എം), സി.രഘുനാഥ് (ബി.ജെ.പി)
കണ്ണൂരിലെ മുന്‍ എം.പിമാര്‍
1951-എ.കെ.ഗോപാലന്‍ (സി.പി.എം)
1977-സി.കെ.ചന്ദ്രപ്പന്‍ (സി.പി.ഐ)
1980-കെ.കുഞ്ഞമ്പു (കോണ്‍)
1984-89,91-96,98 -മുല്ലപ്പളളി രാമചന്ദ്രന്‍(കോണ്‍)
1999- എ.പി.അബ്ദുളളക്കുട്ടി (സി.പി.എം)
2009-കെ.സുധാകരന്‍ (കോണ്‍)
2014-പി.കെ. ശ്രീമതി (സി.പി.എം)
2019-കെ.സുധാകരന്‍ (കോണ്‍)
ആര്‍ക്ക് സാധ്യത
കെ.സുധാകരന്‍ നിലവിലെ എം.പി., കെ.പി.സി.സി പ്രസിഡന്റ്, കോരള രാഷ്ട്രീയത്തിലെ അതികായന്‍.
എം.വി.ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറി,മുന്‍ എം.എല്‍.എ.
സി.രഘുനാഥ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ ഡി.സി.സി ജന.സെക്രട്ടറി. ഇപ്പോള്‍ ബി.ജെ.പി പാളയത്തില്‍.