തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ നിയോജകമണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്.
ആറ്റിങ്ങൽ ആർക്കൊപ്പം?
പാട്ടും പാടി ജയിക്കാന്‍ ആരെയും അനുവദിക്കാത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. സിറ്റിംങ്ങ് എം.പി അടൂര്‍ പ്രകാശും, സി.പി.എം സ്ഥാനാര്‍ത്ഥി വി.ജോയിയും,ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും തമ്മിലാണ് പോര്.
2002-ല്‍ രൂപവല്‍ക്കരിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2008-ല്‍ ആറ്റിങ്ങള്‍ മണ്ഡലം നിലവില്‍ വന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമ്മങ്ങാട്, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനോടൊപ്പം നിന്നു. നിലവിലുളള എം.പി അടൂര്‍ പ്രകാശിനെ മലര്‍ത്തിയടിക്കാന്‍ എല്‍.ഡി.എഫ് ഗോദയിലിറക്കിയത് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയിയെയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം
അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് വിജയിച്ചു. ലഭിച്ച വോട്ട്-380995 (ഭൂരിപക്ഷം-38,247 )
ഡോ.എ.സമ്പത്ത് (സി.പി.എം) ലഭിച്ച വോട്ട് 342748
ശോഭ സുരേന്ദ്രന്‍ (ബി.ജെ.പി) ലഭിച്ച വോട്ട് 24,8081
നേരത്തെ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ആറ്റിങ്ങല്‍.
മുന്‍ എം.പിമാര്‍
1957-62 എം.കെ.കുമാരന്‍ (സി.പി.ഐ)
1967-കെ.അനിരുദ്ധന്‍ (സി.പി.ഐ)
1971-77 വയലാര്‍ രവി (കോണ്‍)
1980 എ.എ.റഹിം (കോണ്‍)
1984-89 തലേക്കുന്നില്‍ ബഷീര്‍ (കോണ്‍)
1991 സുശീല ഗോപാലന്‍ (സി.പി.എം)
1996 എ.സമ്പത്ത് (സി.പി.എം)
1998,99,2004 വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം)
ആറ്റിങ്ങല്‍ മണ്ഡലം ആയപ്പോള്‍
2009- 2014 -എ.സമ്പത്ത് (സി.പി.എം)
2019-അടൂര്‍ പ്രകാശ് (കോണ്‍)
ആര്‍ക്ക് സാധ്യത
അടൂര്‍ പ്രകാശ് (യു.ഡി.എഫ്) സിറ്റിംങ്ങ് എം.പി, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
വി.ജോയി (എല്‍.ഡി.എഫ്) സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ മണ്ഡലമാകെ നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തനം, വര്‍ക്കല,ചിറയന്‍കീഴ് നിയമസഭാ മണ്ഡലങ്ങളില്‍ താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ച അനുഭവം.
വി.മുരളീധരന്‍ (ബി.ജെ.പി) കേന്ദ്രമന്ത്രിയെന്ന നിലയിലുളള ഇടപെടല്‍, മോഡിയുടെ വിശ്വസ്ഥന്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ്, കഴിഞ്ഞ തവണ 2.48 ലക്ഷം വോട്ടുകളുടെ പിന്‍ബലം.