നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി

/

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി. വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്.

വടകരയിൽ സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി കെ കെ ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാർഥി സത്യപ്രകാശ് പി എന്നിവരുടേതും ബി.എസ്.പി സ്ഥാനാർഥി പവിത്രൻ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം നൽകാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്.

കോഴിക്കോട് സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി എ പ്രദീപ്കുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 13 ഉം വടകരയിൽ 11 ഉം സ്ഥാനാർഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്.

കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ സന്നിഹിതയായിരുന്നു. വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി. എം കെ അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകൻ ഡോ സുമീത് കെ ജാറങ്കൽ സംബന്ധിച്ചു.

സൂക്ഷ്മ പരിശോധനക്ക്ശേഷം സ്ഥാനാർഥി പട്ടികയിൽ ഉള്ളവർ:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, അബ്ദുൾ റഹീം, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ). ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർഥി പട്ടിക വ്യക്തമാകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി എസ് ബി ഐ കൊയിലാണ്ടി

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ; അവലോകനം, ആറ്റിങ്ങൽ ആർക്കൊപ്പം?

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്