നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ വടകര മൂന്നും കോഴിക്കോട് രണ്ടും പത്രികകൾ തള്ളി

/

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി. വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്.

വടകരയിൽ സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി കെ കെ ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാർഥി സത്യപ്രകാശ് പി എന്നിവരുടേതും ബി.എസ്.പി സ്ഥാനാർഥി പവിത്രൻ ഇ യുടെയും പത്രികകളാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം നൽകാത്തത് മൂലമാണ് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്.

കോഴിക്കോട് സി.പി.ഐ.എം ഡമ്മി സ്ഥാനാർഥി എ പ്രദീപ്കുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 13 ഉം വടകരയിൽ 11 ഉം സ്ഥാനാർഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്.

കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ സന്നിഹിതയായിരുന്നു. വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി. എം കെ അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീക്ഷകൻ ഡോ സുമീത് കെ ജാറങ്കൽ സംബന്ധിച്ചു.

സൂക്ഷ്മ പരിശോധനക്ക്ശേഷം സ്ഥാനാർഥി പട്ടികയിൽ ഉള്ളവർ:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, അബ്ദുൾ റഹീം, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ). ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർഥി പട്ടിക വ്യക്തമാകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി എസ് ബി ഐ കൊയിലാണ്ടി

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ; അവലോകനം, ആറ്റിങ്ങൽ ആർക്കൊപ്പം?

Latest from Main News

ഇനി വാഹനങ്ങൾക്കെല്ലാം അതിസുരക്ഷാ നമ്പർപ്ലേറ്റ് ;വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തും എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വരുന്നു. വർഷങ്ങളായുള്ള നിയമക്കുരുക്കിന് ഹൈക്കോടതിയുടെ അനുകൂല നിർദേശം വഴിതുറന്നു. മൂന്ന് മാസത്തിനുള്ളിൽ

പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പേരാമ്പ്ര:  പന്തിരിക്കരയിൽ ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ പെരുവണ്ണാമൂഴി പൊലീസിന്റെ  പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാൽ മേമണ്ണിൽ ജെയ്‌സൺ (31)

വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ്

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 16.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 16.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ