സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്: കെ.കെ രമ എംഎല്‍എ

 

വടകര: കൊല്ലപ്പെട്ട വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെ.കെ രമ എം.എല്‍.എ. ജനമനസുകളെ വെട്ടിമുറിക്കുന്ന കേന്ദ്രഭരണത്തിനൊപ്പം ഓരോ സാധാരണക്കാരന്റെയും ജീവിതം ദു:സഹമാക്കിയ സംസ്ഥാന സര്‍ക്കാരിന് എതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള മഹിളാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെ.കെ രമ.

കൊലപാതക രാഷ്ട്രീയം, അക്രമ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ അമ്മമാരുടെ പ്രതികരണമാക്കി ഈ തെരഞ്ഞെടുപ്പിനെ നമ്മള്‍ മാറ്റും. അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായ സഹോദരിമാരുടെ കണ്ണുനീരിന് നമ്മള്‍ പ്രതികാരം ചെയ്യും. ദു:സഹമായ വിലക്കയറ്റമാണ് നാട്ടില്‍ ഉണ്ടായിരിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്താക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. വടകരയിലെ സ്ത്രീകള്‍ ഈ തെരഞ്ഞെടുപ്പിനെ ഏറ്റെടുക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.

ചടങ്ങിൽ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍ അധ്യക്ഷയായിരുന്നു. സുഹറ മമ്പാട്, അച്ചു ഉമ്മന്‍, കുത്സു ടീച്ചര്‍, ഡോ. ഹരിപ്രിയ, ത്രേസ്യാമ്മ മാത്യു, മിനിക, സന്ധ്യ കരണ്ടോട്, ഗീത മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ട് പേർക്ക് പരിക്ക്

Next Story

ഉയര്‍ന്ന താപനില ; ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ◼️◼️◼️◼️◼️◼️◼️◼️ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍