ഉയര്‍ന്ന താപനില ; ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സിദ്ധാര്‍ഥിന്റെ അമ്മയുടെ കണ്ണുനീരിനുള്ള പ്രതികാരം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്: കെ.കെ രമ എംഎല്‍എ

Next Story

ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിൽ ആകെ പത്രിക നൽകിയത് 29 പേർ

Latest from Main News

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി. കുട്ടികൾ  കുടുംബ സമേതമാണ്  മന്ത്രി

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ യെമനിൽ സ്വാധീനമുള്ള ആളുകൾ വഴി

കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിക്ക് പകരം ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനൊരുങ്ങുന്നു

പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കോർപ്പറേഷൻ നടപടി

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് കത്തയച്ചു

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് കത്തയച്ചു. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിദ്യാർത്ഥി സംഘടനകൾക്ക്