പിഷാരികാവ് കാളിയാട്ട മഹോത്സവം; ഇന്ന് ചെറിയ വിളക്ക്

 

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുളള ചെറിയ വിളക്കുത്സവം ഇന്ന് നടക്കും. രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാര്‍ കാഴ്ച ശീവേലിക്ക് മേള പ്രമാണിയാകും. കാഴ്ച ശീവേലിയ്ക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്. തുടര്‍ന്ന് കോമത്ത് പോക്ക് ചടങ്ങാണ്. കാളിയാട്ട മഹോത്സവത്തിന് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാനെത്തുക. പിഷാരികാവ് ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച കോമത്ത് തറവാട്ടുകാരുടെ പടിഞ്ഞാറ്റയിലായിരുന്നു ആദ്യം ദേവി കുടികൊണ്ടതെന്ന ഐതിഹ്യമുണ്ട്.

വൈകീട്ട് പാണ്ടിമേള സമേതമാണ് കാഴ്ചശീവേലി നടക്കുക. കലാമണ്ഡലം ശിവദാസന്‍ മാരാര്‍ മേള പ്രമാണിയാകും. രാത്രി എട്ടിന് ശുകപുരം രഞ്ജിത്ത്, ശുകപുരം രജോദ് എന്നിവരുടെ ഇരട്ടതായമ്പക, പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടാകും. വ്യാഴാഴ്ച വലിയ വിളക്കും, വെളളിയാഴ്ച കാളിയാട്ടവുമാണ്.

Leave a Reply

Your email address will not be published.