ഇത്തവണ തൃശ്ശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ ഗുരുവായൂർ ദേവസ്വം നന്ദനും പാറമേക്കാവ് കാശിനാഥനും എറണാകുളം ശിവകുമാറും

/

 

തൃശ്ശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ ഗുരുവായൂർ ദേവസ്വം നന്ദനും പാറമേക്കാവ് കാശിനാഥനും എറണാകുളം ശിവകുമാറും. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇക്കുറി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിക്കൊണ്ട് തെക്കോട്ട് ഇറക്കത്തിന് ഗുരുവായൂർ നന്ദൻ നേതൃത്വം നൽകും. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള നാട്ടാനയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ സ്വകാര്യ അഹങ്കാരമായ നന്ദൻ.

വർഷങ്ങളായി പാറമേക്കാവ് ദേവസ്വം തൃശ്ശൂർപൂരത്തിന്റെ തെക്കോട്ടിറക്കത്തിന് നിറസാന്നിധ്യമായ നന്ദൻ പൊതുവേ ശാന്ത സ്വഭാവക്കാരനാണ്.  രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് ദേവസ്വത്തിന്റെ കൗമാരക്കാരൻ ആയ കാശിനാഥനെയാണ് ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കേവലം 17 വയസ്സു മാത്രമുള്ള കാശിനാഥൻ ആനപ്രേമികൾക്കിടയിൽ എന്നും ശ്രദ്ധയെ ആകർഷിക്കുന്ന ഗജോത്തമനാണ്.

ഇത്തവണത്തെ പകൽ പൂരത്തിന് പാറമേക്കാവ് ദേവിയെ ശിരസ്സിലേറ്റുന്നത് കൊച്ചിൻ ദേവസ്വത്തിന്റെ നാട്ടാനച്ചന്തമായ എറണാകുളം ശിവകുമാറാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തൃശ്ശൂർ പൂരത്തിന്റെ വിളംബരം കുറിച്ചുകൊണ്ട് തെക്കേഗോപുര നട തള്ളിത്തുറന്ന് പൂരം വിളംബരം അറിയിച്ചിരുന്നത് എറണാകുളം ശിവകുമാർ ആയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് കാളിയാട്ട മഹോത്സവം; ഇന്ന് ചെറിയ വിളക്ക്

Next Story

ആചാര പെരുമയിൽ കാളിയാട്ട മഹോത്സവം; ഭക്തിനിർഭരമായി കോമത്ത് പോക്ക് ചടങ്ങ്

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്