കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്കുത്സവത്തിന് ചെറുതാഴം ചന്ദ്രൻ മാരാർ കാഴ്ചശീവേലിക്ക് മേളപ്രമാണിയാകും. തുടർന്ന് വണ്ണാന്റെ അവകാശ വരവ്.
തുടർന്ന് കോമത്ത് പോക്ക് ചടങ്ങാണ്. കാളിയാട്ട മഹോത്സവത്തിന് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാൻ പോകുന്ന ചടങ്ങാണിത്. ചെറിയവിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് തറവാട്ടുകാരെ ക്ഷണിക്കാനെത്തുക. പിഷാരികാവ് ക്ഷേത്രം സ്ഥാപിക്കാൻ സ്ഥലം നൽകി സഹായിച്ച കോമത്ത് തറവാട്ടുകാരുടെ പടിഞ്ഞാറ്റയിലായിരുന്നു ആദ്യം ദേവി കുടികൊണ്ടതെന്ന ഐതിഹ്യമുണ്ട്.
x
വൈകീട്ട് പാണ്ടിമേള സമേതമാണ് കാഴ്ചശീവേലി. കലാമണ്ഡലം ശിവദാസൻ മാരാർ മേളപ്രമാണിയാകും. രാത്രി എട്ടിന് ശുകപുരം രഞ്ജിത്ത്, ശുകപുരം രജോദ് എന്നിവരുടെ ഇരട്ടത്തായമ്പക, പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടാകും. വ്യാഴാഴ്ച വലിയവിളക്കും, വെള്ളിയാഴ്ച കാളിയാട്ടവുമാണ്. എല്ലാ ദിവസവും ക്ഷേത്രംവക അന്നദാനം ഉണ്ട്.