തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം

/

 

തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  അനേകം കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തായ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്ടവും പുറത്തുവന്നിട്ടില്ല. 1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്‌വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ് വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന. പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ‌്വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്പേയി, തയ്ച്‌ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ‌്വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

Leave a Reply

Your email address will not be published.

Previous Story

ആചാര പെരുമയിൽ കാളിയാട്ട മഹോത്സവം; ഭക്തിനിർഭരമായി കോമത്ത് പോക്ക് ചടങ്ങ്

Next Story

കടക്കുഴിച്ചിറ സംരക്ഷിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ