കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ കൊയിലാണ്ടി അരിക്കുളം സ്വദേശി അറസ്റ്റിൽ

 

കൊല്ലം: കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ കൊയിലാണ്ടി അരിക്കുളം സ്വദേശി അറസ്റ്റിൽ. 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്.  വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് സുരേഷിനെ വീഡിയോ കോൾ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഫോണിലൂടെയുള്ള നിരന്തരമായുള്ള ശല്യവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.