വീണ്ടും കാട്ടാന ആക്രമണം; മുറ്റത്ത് നിന്ന് ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

കേരളത്തിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്. വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. പത്തനംതിട്ട ടൗണിൽ നിന്നും വളരെ ഉള്ളിൽ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്. കളക്റ്റർ അടക്കമുള്ള പ്രതിനിധികൾ സംഭവ സ്ഥലത്തെത്തി. എന്നാൽ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാതെ മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Next Story

കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ കൊയിലാണ്ടി അരിക്കുളം സ്വദേശി അറസ്റ്റിൽ

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22