നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തണം രാഷ്ട്രീയ മഹിള ജനത

കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലപിടിച്ചു നിർത്തുന്നതിന് സംസ്ഥാന ഗവൺമെൻ്റ് ശക്തമായ നിലപാടെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ ആവശ്യപ്പെട്ടു. രാഷ്ട്രീയ മഹിള ജനത ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ പ്രസിഡണ്ട് എം.പി.അജിത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. വിമല കളത്തിൽ. സുജ ബാലുശ്ശേരി, പി. മോനിഷ , സി. പി. രാജൻ, എം.പി. ശിവാനന്ദൻ, ജെ. എൻ. പ്രേംഭാസിൻ. രാമചന്ദ്രൻ കുയ്യണ്ടിയിൽ, വനജ രാജേന്ദ്രൻ ,ഷൈമ കോറോത്ത്, ബേബി ബാലമ്പ്രത്ത് , നിഷ പി.പിഎന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ എം.കെ. സതി സ്വാഗതവും, പി.സി. നിഷാകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.