തിന്മയിലേക്ക് വഴിമാറാൻ സാധ്യതയുള്ള മനുഷ്യനേയും സമൂഹത്തേയും നന്മയിലേക്ക് നയിക്കുന്നത് നാടകമുൾപ്പെടെയുള്ള കലയും സാഹിത്യവും മതവുമെല്ലാമാണെ ന്ന് കെ.എൻ.എ. ഖാദർ

കൊയിലാണ്ടി: തിന്മയിലേക്ക് വഴിമാറാൻ സാധ്യതയുള്ള മനുഷ്യനേയും സമൂഹത്തേയും നന്മയിലേക്ക് നയിക്കുന്നത് നാടകമുൾപ്പെടെയുള്ള കലയും സാഹിത്യവും മതവുമെല്ലാമാണെ ന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു. കൊയിലാണ്ടി കെ. ശിവരാമൻ ട്രസ്റ്റ് നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമ ൻ പുരസ്കാരം എം. നാരായണന് അദ്ദേഹം സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ സി.വി. ബാലകൃഷ്ണ ൻ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, ചന്ദ്രശേഖരൻ തിക്കോടി, പി. രത്നവല്ലി, എൻ.വി. ബിജു, സരളശിവരാമൻ, വി.കെ. രവി, രാഗം മുഹമ്മദലി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.