കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരൻ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. കക്കാടംപൊയ്യിൽ സ്വദേശി പ്രകാശന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ മാങ്കയം സ്വദേശി എബ്രഹാമിനെതിരെ പൊലീസ് കേസെടുത്തു.

മാങ്കയം എന്ന സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരൻ ബസിലെ ബെല്ലടിച്ചു. സ്‌റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ ബസ് നിർത്തിയില്ല. തുടർന്ന് ഡ്രൈവർക്കടുത്തേക്ക് പാഞ്ഞടുത്ത യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. ബസിന് നിയന്ത്രണം നഷ്ടമാവുകയും സമീപത്തേക്ക് ഓടിച്ച് കയറുകയും ചെയ്തു. ഡ്രൈവർ മനസാന്നിധ്യം വീണ്ടെടുത്ത് അരികിലേക്ക് ഒതുക്കി നിർത്തിയതുകൊണ്ട് വൻ അപകടം ഒഴിവായി.  ഡ്രൈവർ മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published.

Previous Story

വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി

Next Story

മേപ്പയൂർ ജി.വി.എച്ച്.എസിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു

Latest from Main News

ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

സൌമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക്

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും

നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട്  5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ വിജ്ഞാപനം, നവംബറില്‍ വോട്ടെടുപ്പ്, ഡിസംബറില്‍ പുതിയ ഭരണസമിതി നിലവിൽ വരും

രാഷ്ട്രീയത്തിനതീതമായി പ്രാദേശിക പ്രശ്നങ്ങള്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി പറയാനും ചോദിക്കാനുമുള്ള താഴെത്തട്ടിലുള്ള