പടക്കം പൊട്ടി പതിനാറുകാരൻ മരിച്ചു

കൊയിലാണ്ടി: കൊരങ്ങാട് എടക്കോടൻ വീട്ടിൽ അനീഷിന്റെ മകൻ അദ്വൈത് ആണ് മരിച്ചത്. ബുധനാഴ്ച
ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കൊരയങ്ങാട് ക്ഷേത്രം മൈതാനത്ത് പടകം പൊട്ടിക്കുന്നതിനിടയിലാണ് അപകട സംഭവിച്ചത്. പടക്കം പൊട്ടിച്ചപ്പോൾ ദേഹത്ത് പതിക്കുകയായിരുന്നു ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ഒരാൾക്ക് കൂടി പരുക്ക് പറ്റിയിട്ടുണ്ട്. അനീഷിന്റെയും, ബിൻസിയുടെയും മകനാണ്. സഹോദരൻ അർജുൻ.

Leave a Reply

Your email address will not be published.