സൗദിയിൽ അന്തരിച്ചു

 വയനാട് സ്വദേശിയും ഇപ്പോൾ ആരാമ്പ്രം ചക്കാലക്കൽ നായിക്കുണ്ടത്തിൽ താമസക്കാരനുമായ അലവിക്കുട്ടി (56) സൗദി അറേബ്യയിൽ വെച്ച് അന്തരിച്ചു
ജോലിസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നുമരണം തന്റെ ഭാര്യ ശരീഫയുടെ കിഡ്നി മാറ്റിവെക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് അവസാനമായി നാട്ടിലെത്തിയത്. നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും വലിയ സഹകരണത്തോടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷം കുടുംബസമേതം ആരാമ്പ്രം നായിക്കുണ്ടത്തിൽ പുതിയ വീട് വെച്ച് താമസമാക്കി വരികയായിരുന്നു. ചികിത്സാ ആവശ്യങ്ങൾക്കും മറ്റും ശേഷം അടുത്ത കാലത്താണ് അദ്ദേഹം വീണ്ടും സൗദിയിലേക്ക് മടങ്ങിയത്. ഭാര്യ: ശരീഫ വി.പി. മക്കൾ: അൻഫിദ, അസ്മിദ. മാതാവ്: ബീപാത്തു പിതാവ്: പരേതനായ കുഞ്ഞയമു മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published.