വിദേശ മദ്യവുമായി ചെങ്ങോട്ടുകാവ് സ്വദേശി പിടിയിൽ

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മേലൂർ ദേശത്ത്  മാടാക്കര മാവള്ളി പുറത്തൂട്ട് സനീഷ് (39) നെ വിദേശമദ്യം വിൽപന ചെയ്ത കുറ്റത്തിന് കോഴിക്കോട് എക്സൈസ് സ്ക്വോഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.കെ അനിൽകുമാറിൻ്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പ്രിവൻ്റി വ് ഓഫീസർ സന്ദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിനീഷ്. ജിത്തു , അശ്വിൻ, വുമൺ സിവിൽ ഓഫീസർ ലതമോൾ , ഡ്രൈവർ പ്രബീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ണ്ടായിരുന്നത്. പ്രതിയുടെ കൈവശമുള്ള 21 കുപ്പി വിദേശമദ്യം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

ഷാഫിയുടെ ഭൂരിപക്ഷം 115157

Next Story

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി