വടകര ലോക്‌സഭ മണ്ഡലത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചത് 1,15,157 വോട്ടിന്റെ ഭൂരിപക്ഷത്തിന്.കഴിഞ്ഞ തവണ കെ.മുരളീധരന്‍ 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ വിജയിച്ചിരുന്നത്. സി.പി.എമ്മിലെ പി.സതീദേവിയാണ് അവസാനമായി സി.പി.എമ്മിന്റെ പ്രതിനിധിയായി ഇവിടെ വിജയിച്ചത്.2009ലും 2014ലും മുല്ലപ്പളളി രാമചന്ദ്രന്‍ വിജയിച്ചു. 2019ല്‍ കെ.മുരളീധരനും. അഞ്ചാം ലോക്‌സഭ മുതല്‍ പത്താം ലോക്‌സഭ വരെ കെ.പി.ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി മല്‍സരിച്ച് വിജയിച്ച മണ്ഡലമാണിത്. തുടര്‍ന്ന് സി.പി.എമ്മിലെ ഒ.ഭരതന്‍,എ.കെ.പ്രേമജം,പി.സതീദേവി എന്നിവര്‍ വിജയിച്ചു.
ഒഞ്ചിയത്ത് സി.പി.എമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ് ടി.പി.ചന്ദ്രശേഖരനും പ്രവര്‍ത്തകരും ആര്‍.എം.പി രൂപവല്‍ക്കരിച്ച 2008 ന് ശേഷം ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം വിജയിച്ചിട്ടില്ല.
