കൊയിലാണ്ടിയില്‍ മൂന്നാം വട്ടം വിജയക്കൊടി നാട്ടാന്‍ കെ.ദാസന്
എറെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കെ.ദാസനെ തന്നെ കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. പല പേരുകളും സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നു കേട്ടിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്ര് വി.വസീഫ്,മുന്‍ എം.എല്‍ എ പി.വിശ്വന്,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ.മുഹമ്മദ്,എല്‍.ജി. ലിജീഷ്,എം.പി.ഷിബു,മുന്‍ നഗരസഭ ചെയര്മാന് കെ.സത്യന്,വനിതാ കമ്മീഷന് ചെയര്മാന് പി.സതീദേവി തുടങ്ങിയവരുടെ പേരുകളെല്ലാം പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ ദാസനാണ് കൂടുതല്‍ വിജയ സാധ്യത എന്ന് കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മത്സരിപ്പിക്കുന്നത്. യു ഡി എഫ് ഡി സി സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാറായിരിക്കും. എന്നാല്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ആയിട്ടില്ല.
കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ദാസന്(74) ഇത് മൂന്നാം വട്ടമാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മല്‍സരിക്കുന്നത്.13,14 കേരള നിയമസഭയില്‍ കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെ.ദാസനാണ്.അതിന് മുമ്പ് രണ്ടു തവണ കൊയിലാണ്ടി നഗരസഭ ചെയര്‍മാനായിരുന്നു. സി.പി.എം കൊയിലാണ്ടി ഏരിയ സെക്ട്രറി,ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ചെത്ത് തൊഴിലാളി യൂണിയന്(സി ഐ ടി യു) , ഹാന്‍ഡ്ലൂം യൂണിയന് എന്നിവയുടെ താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
2011-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ (ഇപ്പോള്‍ സിപി എം ജില്ലാ കമ്മിറ്റി അംഗം) കെ.പി. അനില്‍കുമാറിനെ 4139 വോട്ടിന്റെ ലഭൂരിപക്ഷത്തിന് തോല്‍പ്പിച്ചു. 2016 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ യു.ഡി.എഫ്. ലെ എന്‍. സുബ്രഹ്മണ്യനെ 13369 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
