ബിജുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ നടുവത്തൂര്‍ വലിയെട്ട് മീത്തല്‍ (കാക്രാട്ട് കുന്നുമ്മല്‍) ബിജു(48)വിന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.ഗുരുതര വ്യക്ക രോഗം ബാധിച്ച് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബിജു. ഇരു വ്യക്കകളും പ്രവര്‍ത്തനരഹിതമായതിനാല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോള്‍.അടിയന്തിരമായി വ്യക്കമാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗ്ഗമെന്നാണ് ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും.ഓട്ടോ തൊഴിലാളിയായ ബിജുവിന് ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളുമുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത ഈ കുടുംബത്തിന് ചികിത്സായ്ക്കായി വേണ്ടി വരുന്ന ലക്ഷങ്ങളുടെ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായി കെ.ടി.നൗഫല്‍(ചെയര്‍മാന്‍) കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍(കണ്‍വീനര്‍),സി.ഹരീന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ കീഴരിയൂര്‍ ഗ്രാമീണ ബേങ്ക് ശാഖയിലെ
എക്കൗണ്ട് നമ്പര്‍ 40223101080261,ഐ.എഫ്.എസ്.സി കോഡ് KLGB 0040223 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.
ഫോണ്‍; കണ്‍വീനര്‍ എന്‍ എം സുനില്‍ – 9946028945,ചെയര്‍മാന്‍ കെ.ടി.നൗഫല്‍ 9745 029026,ട്രഷറര്‍ സി.ഹരീന്ദ്രന്‍ -9447843665.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം

Next Story

ഉയർന്ന തിരമാല ; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ്. ജനമുന്നേറ്റം പദയാത്ര

കൊയിലാണ്ടി നഗരസഭയിലെ LDF ദുർഭരണത്തിനെതിരെ UDF നടത്തുന്ന ജനമുന്നേറ്റം പദയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാവുംവട്ടത്ത് വെച്ച് ജില്ല കോൺഗ്രസ്സ് കമ്മിറ്റി

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകം പരിശോധിക്കും

തിരുവങ്ങൂർ മേൽപ്പാലത്തിലെ ഇരുവശങ്ങളിലുമുള്ള റോഡ് നിർമാണ ത്തിലെ അപാകം പരിഹരിച്ച് പ്രവൃത്തി തുടരാൻ ധാരണ. സമീപ റോഡും പാർശ്വ ഭിത്തികളും വിദഗ്ദ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ

മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡ് പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി