ബിജുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ നടുവത്തൂര്‍ വലിയെട്ട് മീത്തല്‍ (കാക്രാട്ട് കുന്നുമ്മല്‍) ബിജു(48)വിന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.ഗുരുതര വ്യക്ക രോഗം ബാധിച്ച് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബിജു. ഇരു വ്യക്കകളും പ്രവര്‍ത്തനരഹിതമായതിനാല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോള്‍.അടിയന്തിരമായി വ്യക്കമാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക മാര്‍ഗ്ഗമെന്നാണ് ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും.ഓട്ടോ തൊഴിലാളിയായ ബിജുവിന് ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളുമുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത ഈ കുടുംബത്തിന് ചികിത്സായ്ക്കായി വേണ്ടി വരുന്ന ലക്ഷങ്ങളുടെ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായി കെ.ടി.നൗഫല്‍(ചെയര്‍മാന്‍) കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍(കണ്‍വീനര്‍),സി.ഹരീന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ കീഴരിയൂര്‍ ഗ്രാമീണ ബേങ്ക് ശാഖയിലെ
എക്കൗണ്ട് നമ്പര്‍ 40223101080261,ഐ.എഫ്.എസ്.സി കോഡ് KLGB 0040223 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.
ഫോണ്‍; കണ്‍വീനര്‍ എന്‍ എം സുനില്‍ – 9946028945,ചെയര്‍മാന്‍ കെ.ടി.നൗഫല്‍ 9745 029026,ട്രഷറര്‍ സി.ഹരീന്ദ്രന്‍ -9447843665.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം

Next Story

ഉയർന്ന തിരമാല ; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.