തദ്ദേശ സ്വയംഭരണ വാകുപ്പും ശുചിത്വ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് ഏർപ്പെടുത്തിയ ‘ഇക്കൊ സെൻസ് സ്ക്കോളർഷിപ്’ ഹയർ സെക്കന്ററി വിഭാഗം പുരസ്‌കാരം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് ലഭിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സ മനാഫ് പുരസ്കാര വിതരണം ചെയ്തു. പ്രിൻസിപ്പൽ ടി കെ ഷെറീന, എച്ച് ഐ വന്ദന, പറമ്പിൽ ഭാരതി, ആർ സി ബിജിത്ത് എന്നിവർ സംസാരിച്ചു.
