ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക്

കൊയിലാണ്ടി:  ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക് .വിരുന്നു കണ്ടിഷിബി 36,വിരുന്നു കണ്ടി രമേശൻ 59, വിരുന്നു കണ്ടി വൈശാഖ്, 32 തുടങ്ങിയവർക്കാണ് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി, വഞ്ചിയിൽ 18 ഓളം പേരാണുണ്ടായിരുന്നത് നിരവധി പേർ കടലിലെക്ക് തെറിച്ചുവീണെങ്കിലും, മറ്റ് വഞ്ചിക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. തകർന്ന ലക്ഷ്മി വിനായക (IND – KL – 07-M M-244) വഞ്ചി കൊയിലാണ്ടി ഹാർബറിലെക്ക് മാറ്റി തകർന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും ലക്ഷ്മി വിനായക വഞ്ചി മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുമ്പോഴാണ് കാപ്പാട്കടലിലിൽ അപകടത്തിൽ പെട്ടത്. വഞ്ചിയിൽ 18 പേരാണുണ്ടായിരുന്നത്. . വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി വഞ്ചിയിലെ ഉപകരണങ്ങളും, വലയും മറ്റും തകർന്നു. ഏകദെശം 5ലക്ഷം രൂപ നാശ നഷ്ട്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published.