മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും

മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും. കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകൾ പുതിയറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയിടത്തുപാലം തൊണ്ടയാട് പന്തീരങ്കാവ് വഴി രാമനാട്ടുകരയ്ക്ക് പോവണം. രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസ്സുകൾ രാമനാട്ടുകര ബസ്സ്‌റ്റാൻ്റിൽ നിന്നും പന്തീരങ്കാവ് ബി.എസ്.എൻ.എൽ ജംഗ്ഷൻ, മാങ്കാവ് ജംഗ്ഷൻ, അരയിടത്തു പാലം വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.
പുതിയ ബസ്റ്റാൻഡിൽ നിന്നും മാങ്കാവ്, രാമനാട്ടുകര വഴി സർവീസ് നടത്തുന്ന ഹ്രസ്വദൂര ബസ്സുകൾ (പരപ്പനങ്ങാടി, കോട്ടക്കടവ് ) പാളയം- കല്ലായി- മീഞ്ചന്ത -ചെറുവണ്ണൂർ വഴി പോവേണ്ടതും തിരികെ ഇതേ റൂട്ടിൽ സർവ്വീസ് നടത്തേണ്ടതുമാണ്.
കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങൾ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങൾ തൊണ്ടയാട് പന്തീരങ്കാവ് വഴി പോവേണ്ടതാണ്.
കോഴിക്കോട്-പന്തീരങ്കാവ് ബൈപ്പാസ് റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാവാൻ ഇടയുള്ളതിനാൽ കോഴിക്കോട് സിറ്റിയുടെ വടക്ക് ഭാഗത്തു നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് തൊണ്ടയാട്- മെഡിക്കൽകോളജ്-എടവണ്ണപ്പാറ വഴി ഉപയോഗപ്പെടുത്തണമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക്

Next Story

ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്