കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ ‘ബ്ലൂം 2026’ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി
ആൽഫോൻസ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പ്രിൻസിപ്പാൾ ഡോ. കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
സത്യസായി ട്രസ്റ്റ് കേരള കൺവീനർ ജി. സതീഷ് നായർ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. വി. എസ്. അനിത, അഡ്വ.എസ്. സുധീശ്‌കർ, സച്ചിദാനന്ദപ്രസാദ്, ഡോ. കെ.വി.സതീഷ് (കൗൺസിൽ ഓഫ് മാനേജ്‌മെന്റ് അംഗം), മൂടാടി പഞ്ചായത്ത് പ്രസിഡൻറ് എം.പി. അഖില, സത്യസായി വിദ്യാപീഠം പ്രിൻസിപ്പാൾ ഇ.കെ. പ്രവീൺ കുമാർ, ഡോ. രാഖി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. രാമേശ്വർ പുഷ്ടി ( സെൻട്രൽ ട്രസ്റ്റ് അംഗം), പ്രമോദ്, ജിജോ നരിക്കളത്തിൽ, ശായന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ ജെ റെഡ്ഡി, വൈസ് പ്രിൻസിപ്പാൾ രേഖ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും സ്റ്റാഫ് അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.







