കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ബ്രഹ്മ ശ്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ ആരംഭിച്ചു. ഉദയാ സ്ഥ മന നാമം ജപം, ഗണപതി ഹോമം മൃത്യുഞ്ജയ ഹോമം,തുടർന്ന്.
കേരളത്തിലെ പ്രശസ്ത പ്രഭാഷകൻ വി. കെ. സുരേഷ് ബാബുവിൻ്റെ പ്രഭാഷണത്തോടെ ആരംഭിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു എ എം. ജയേഷ് സപ്തതിയുടെ നിറവിലുള്ള കമ്മറ്റി അംഗങ്ങളായ എം.പി ,കെ ,ശങ്കരൻ, കെ. ദാമോധരൻ, പി.എം സുധാകരൻ എന്നിവരെ ആദരിച്ചു. പ്രഭാഷണ പരിപാടിക്കുശേഷം
പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച വർണ്ണോൽസവം അരങ്ങേറി. ഇന്ന് വ്യാഴം 22 ന് കാലത്ത് പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കൊടിയേറ്റ് അരങ്ങു കുല വരവ്, ഗുരുകാരണവരുടെ വെള്ളാട്ട്, നട്ടത്തിറ, ഗുളികസ് സഹസ്ര പന്ത സമർപ്പണം, വിളക്കിനെഴുന്നളിപ്പ് 8.30 ന് തിരുവാതിരക്കളി, ആരാധന കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാ ഷോ . ഉത്സവത്തിൻ്റെ പ്രധാന ദിവസമായ 23 ന് നാഗത്തിന് കൊടുക്കൽ , സമൂഹ സദ്യ ഗുളികന് കുരുതി , ശീവേലി, ആഘോഷ വരവുകൾ, കിരാതമൂർത്തി വെള്ളാട്ട് ഗുളികൻ്റെ വെള്ളാട്ട് ഭഗവതിയുടെ വെള്ളാട്ട്, തായമ്പക,കളമെഴുത്തും പാട്ടും വിളക്കും, പുലർച്ചെ ഭഗവതിത്തിറ, കിരാതമൂർത്തിയുടെ തിറ ഗുളികൻ തിറയോടെ ഉത്സവം സമാപിക്കും







