കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞദിവസം മരണപ്പെട്ട സ്ത്രീക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി തുടങ്ങി.

മരിച്ച രോഗിയുടെ വീട്ടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകൾ ഉള്ള സ്ഥലങ്ങളും സമീപപ്രദേശങ്ങളിലും ഡസ്റ്റിങ് നടത്തി . എലികളുടെ ശരീരത്തിൽ നിന്ന് മൈറ്റ്സ്സുകളെ പരിശോധനക്കായി ശേഖരിച്ചു. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശ ഉടമകൾക്ക് കാടുകൾ വെട്ടി തെളിയിക്കാൻ ഉള്ള നിർദ്ദേശം നൽകി. രോഗവുമായി ബന്ധപ്പെട്ട് ഐ.ഇ. സി. കൾ പൊതു ജനങ്ങൾക്കായി നൽകിവരുന്നു. അംഗനവാടികൾ സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ റിയാസ് കെ.പി.യുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് ഡി.വി.സി യൂണിറ്റും സോണൽ എന്റമോളജി യൂണിറ്റും, തിരുവങ്ങൂർ സി. എച്ച്. സി. ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ ലത. എ.കെ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നു.







