എ.ഐ അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രണം വേണം : വിസ്ഡം സ്റ്റുഡൻസ്‌

/

 

കൊയിലാണ്ടി : നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വികാസങ്ങളെ ദുരുപയോഗം ചെയ്യുന്നത്‌ തടയാൻ നിയന്ത്രണങ്ങൾ കൊണ്ട്‌ വരണമെന്നും അവ പ്രാബല്യത്തിൽ നടപ്പിലാക്കണമെന്നും വിസ്ഡം ഇസ്‌ലാമിക്‌ സ്റ്റുഡൻസ്‌ ഓർഗനൈസേഷൻ കാപ്പാട് ശാദി മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മണ്ഡലം തല ‘അൽവാൻ’ ടീനേജ് സമ്മേളനം അഭിപ്രായപ്പെട്ടു.

സാങ്കേതിക വികാസങ്ങൾ പൊതുജനങ്ങൾക്ക് സാർവത്രികമായി ലഭ്യമാകുന്നതോടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകളും തുറക്കുകയാണ്. ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പ്രമുഖരെ ഉപയോഗിച്ചും വ്യാജ വാർത്തകളുടെ പ്രചാരണത്തിനും കബളിപ്പിക്കുന്ന നിലയിലുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനും നിർമ്മിത ബുദ്ധിയുലധിഷ്ഠിതമായ ചാറ്റ് ബോട്ടുകളുടെ സഹായം തേടുകയാണ് ചെയ്യുന്നത്. തീർത്തും വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചു പരിഹാരങ്ങൾ തേടുന്നതും തെറ്റായ മാർഗ്ഗനിർദ്ദേശങ്ങൾ കൈപ്പറ്റുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. എല്ലാത്തിനും ഇത്തരം എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നതോടെ സ്വകാര്യത നഷ്ടപ്പെടുക മാത്രമല്ല, വിവേചന ബുദ്ധി പോലും നഷ്ടപ്പെടുത്തുന്ന ഗുരുതര സ്ഥിതിവിശേഷമാണുള്ളത്. സവിശേഷിച്ച് വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സാമൂഹിക ജീവിതത്തിലും ഇത് ഗുരുതര ആഘാതങ്ങൾക്ക് കാരണമാകും. എന്നാൽ ഫലപ്രദമായും ഗുണകരമായും നിർമ്മിത ബുദ്ധി സങ്കേതങ്ങളുടെ വികാസത്തെ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പരിശീലനവും ബോധവത്കരണവും വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ അധികൃതർ ശ്രമിക്കണമെന്നും സമ്മേളനം ആവശ്യമുയർത്തി.

യാഥാർത്ഥ്യവും വ്യാജനും വേർതിരിച്ചറിയാൻ സാധിക്കാത്ത നിലയിലേക്ക് എഐ അധിഷ്ഠിത നിർമ്മാണങ്ങൾ മാറി കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള എഐ ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നിലയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

200 ൽ അധികം കുട്ടികൾ പങ്കെടുത്ത അൽവാൻ ടീനേജ് കോൺഫറൻസ് ഉദ്ഘാടനം കാപ്പാട് ശാദി മഹൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം വിസ്ഡം സ്റ്റുഡൻസ് പ്രസിഡൻ്റ് മുഹമ്മദ് മുസിയാഫ് അധ്യക്ഷനായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡൻ്റ് സലിം എൻ. എൻ , വിസ്ഡം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ കാപ്പാട്, വിസ്ഡം സ്റ്റുഡൻസ് മണ്ഡലം വൈസ് പ്രസിഡണ്ട് ശിനാസ്, മുഹമ്മദ് അലി പൂക്കാട് എന്നിവർ സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ ഡോ. അബ്ദുല്ലാ ബാസിൽ സി.പി , നിഷാദ് സലഫി , നിസാർ സ്വലാഹി , ശക്കീർ സലഫി , ഷഹീൻ പയ്യോളി , സ്വാലിഹ് അൽ ഹികമി , സഫുവാൻ ബറാമി അൽ ഹികമി എന്നിവർ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Next Story

ദേശീയപാത നിർമാണം: ചോമ്പാലിൽ സംരക്ഷണ ഭീതി നെടുകെ പിളർന്നു

Latest from Koyilandy

അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള എച്ച്. എസ്. എസ്. ടി സുവോളജി തസ്തികയിലേക്ക് താല്‍കാലിക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM

നാടിന് ആവേശമായി കുറുവങ്ങാട് കൊയ്ത്തുത്സവം

നാടിന് ഉത്സവമായി കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെല്‍കൃഷി വിളവെടുപ്പ്. കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കണം -വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ