മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 വർഷത്തെ മില്ല്യണർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ജേതാവായ ശ്രീമതി സിബിത വി കെ യെ അനുമോദിച്ചു. ഗ്രന്ഥശാലാസംഘം വായനാ മത്സരത്തിൽ പങ്കെടുത്ത കുമാരി സാന്ദ്രാ രഘുനാഥ്, അനോയ് കൃഷ്ണ എന്നിവരെയും അനുമോദിച്ചു.
വായനശാലാ ലൈബ്രറിയിലേക്ക് ശ്രീ നന്ദകുമാർ മൂടാടി സംഭാവന ചെയ്ത പുസ്തകങ്ങൾ ലൈബ്രേറിയൻ ശ്രീ. കൃഷ്ണൻ കിഴക്കയിൽ ഏറ്റുവാങ്ങി. നേതൃ സംഗമത്തിൽ വായനശാലാ പ്രസിഡൻ്റ് ശ്രീ വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ശ്രീ പി.കെ. പ്രകാശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീ സത്യൻ കെ, ശശി എലക്കുന്നത്ത് , രഘുകാവ്യാഞ്ജലി, വിശ്വൻ പി.കെ. എന്നിവർ ആശംസാ പ്രസംഗവും ശ്രീ നിശേഷ് നമ്പ്യാട്ടിൽ നന്ദിയും രേഖപ്പെടുത്തി.







