കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

//

 

കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി 20 വരെ നടക്കുന്ന ജനകീയ കാമ്പയിൻ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ (ഐ.എ.പി.സി) കേരള വൈസ് ചെയർമാൻ കരീം വാഴക്കാട് നിർവഹിച്ചു. കൈൻഡ് ചെയർമാൻ കെ.പ്രഭാകര കുറുപ്പ് അധ്യക്ഷനായി. കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് അതിഥിയായി പങ്കെടുത്തു. കെ.അബ്ദുറഹ്‌മാൻ കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു.

കൈൻഡ് രക്ഷാധികാരികമായ ഇടത്തിൽ ശിവൻ,കേളോത്ത് മമ്മു,വൈസ് ചെയർമാൻ ടി.എ സലാം, സെക്രട്ടറി യു.കെ. അനീഷ്,ട്രഷറർ ഷാനിദ് ചങ്ങരോത്ത്,കെൻഡ് വിമൻസ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് രജിത കടവത്ത് വളപ്പിൽ എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും വൈസ് ചെയർമാൻ ശശി പാറോളി നന്ദിയും പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി ജനകീയ ധനസമാഹരണം, ലിവർ കിഡ്നി ഡിസീസ് ഏർലി ഡിറ്റക്ഷൻ ക്യാമ്പ്,കമ്മ്യൂണിറ്റി സൈക്കാട്രി ഉൽഘാടനം,ബ്ലഡ് ബാങ്ക് ആപ് ലോഞ്ചിംഗ്,വളണ്ടിയർ ട്രൈനിംഗ്, ഫീഡ് ബാക്ക് ഹോം കെയർ,സ്‌റ്റുഡന്റ്സ് മീറ്റ്,പാലിയേറ്റീവ് കെയർ ദിനാചരണം, ചിത്രരചനാ മൽസരം, അയൽപക്ക കൂട്ടായ്മ സംഗമങ്ങൾ, കിടപ്പിലായവർക്കൊപ്പം സായാഹ്ന യാത്രകൾ,കിടപ്പിലായവരുടേയും വളണ്ടിയർമാരുടേയും സംഗമം എന്നീ പരിപാടികൾ നടക്കും.

 

Leave a Reply

Your email address will not be published.

Previous Story

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

Next Story

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌

പൊയിൽക്കാവിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം വൻ ഗതാഗത കുരുക്ക്

  കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am

കൊയിലാണ്ടി പന്തലായനി മംഗലശ്ശേരി പത്മിനി അമ്മ അന്തരിച്ചു

കൊയിലാണ്ടി പന്തലായനി മംഗലശ്ശേരി പത്മിനി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കൊട്ടിലകത്ത് ഗോപാലൻ നായർ (കൊല്ലം) മകൾ നിർമ്മല. മരുമകൻ