പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി. സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.nമാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻകടവ് സ്വദേശി ഷംസീർ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ് പൊന്നാടയണിയിച്ചു. വനിതാ സംരംഭകയായ കണ്ണൻകടവ് കമ്പയത്തിൽ നഫീസയെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി കെ ഹാരിസ്, എം പി സന്ധ്യ, ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ വത്സല പുല്ല്യത്ത്, റസീന ഷാഫി, പി കെ ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ് എന്നിവർ സംസാരിച്ചു ബ്ലോക്ക് മെമ്പർ എം പി മൊയ്‌ദീൻ കോയ സ്വാഗതവും പി പി അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ശ്യാമവാനിലെ മാരിവില്ലഴകായ്… സത്യചന്ദ്രൻ പൊയിൽക്കാവ്

Next Story

ഊരള്ളൂർ ശ്രീ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനവും അനുമോദനവും നടത്തി

Latest from Local News

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്